മനില: ഫിലി്‌പ്പൈന്‍സിലെ ഗ്രാമീണചാപ്പലിന് നേരെ ഗ്രനേഡ് ആക്രമണം. പെന്തക്കോസ്ത തിരുനാള്‍ ദിനത്തിലായിരുന്നു ആക്രമണം.സാന്റോ നിനോ ചാപ്പലില്‍ വചനവായനക്കിടയിലായിരുന്നു ആക്രമണം. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കുപറ്റി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആരാധനാസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കോട്ടോബാറ്റോ നഗരത്തിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ദ ഫിലിപ്പൈന്‍സ് സംഭവത്തെ അപലപിച്ചു. കഴിഞ്ഞ ഡിസംബര്‍ മൂന്നാം തീയതി വിശുദ്ധ കുര്‍ബാനയ്ക്കിടയിലും ബോംബാക്രമണം നടന്നിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ് അന്ന് ആ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Prev Post