2023 ലെ വേള്‍ഡ് ഗ്രാന്റ് പേരന്റ്‌സ് ഡേ വിഷയം പ്രഖ്യാപിച്ചു

വത്തിക്കാന്‍ സിറ്റി: ഈ വര്‍ഷം ജൂലൈ 23 ന് ആചരിക്കുന്ന വേള്‍ഡ് ഡേ ഫോര്‍ ഗ്രാന്റ് പേരന്റ്‌സ് ആന്റ് ദ എല്‍ഡേര്‍ലിയുടെ വിഷയം പ്രഖ്യാപിച്ചു.ലൂക്ക 1:50 ആണ് ഈ വര്‍ഷത്തെ പ്രമേയം. അവിടുത്തെ ഭക്തരുടെ മേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും എന്നതാണ് ഈ തിരുവചനഭാഗം.

ഫ്രാന്‍സിസ് മാര്‍പാപ്പ 2021 ലാണ് പ്രായമായവര്‍ക്കുവേണ്ടി ഇത്തരത്തിലുളള ദിനാചരണത്തിന് തുടക്കം കുറിച്ചത്. ഈശോയുടെ വല്യപ്പച്ചനും വല്യമ്മച്ചിയുമായ അന്ന ജോവാക്കിം ദമ്പതികളുടെ തിരുനാളിന് മുമ്പായാണ് ഈ ദിനാചരണം നടക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.