ക്രിസ്തുവിന്റെ ക്രൂശുമരണത്തെ പരസ്യമാക്കി മില്‍ക്ക് കമ്പനി, പ്രതിഷേധത്തിനൊടുവില്‍ മാപ്പ്

അബൂജ: പീക്ക് മില്‍ക്ക് എന്ന കമ്പനി ദു:ഖവെള്ളിയാഴ്ച പുറത്തിറക്കിയ പരസ്യത്തിന് ഉപയോഗിച്ചത് ക്രിസ്തുവിന്റെ ക്രൂശാരോഹണമെന്ന രൂപകം. രണ്ടുവശവും കുത്തിതുറന്ന ബോട്ടിലും കാരിരുമ്പാണിയുമാണ് പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. നമുക്കുവേണ്ടി കുത്തിത്തുറക്കുകയും മുറിവേല്ക്കുകയും എന്നതാണ് പരസ്യവാചകം. ദു:ഖവെള്ളിയാഴ്ച എന്നും പരസ്യത്തില്‍ എഴുതിയിട്ടുണ്ട്. ഈ പരസ്യം പുറത്തിറങ്ങിയതോടെ ഇതിനെതിരെ ക്രൈസ്തവര്‍ ശബ്ദമുയര്‍ത്തിയിരുന്നു.

ഒട്ടും അംഗീകരിക്കാനാവാത്തത് എന്നായിരുന്നു ക്രൈസ്തവരുടെ മുഴുവന്‍ പ്രതികരണം. തുടര്‍ന്ന് കമ്പനി പരസ്യം പിന്‍വലിക്കുകയും മാപ്പപേക്ഷ നടത്തുകയും ചെയ്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.