ഗ്രേറ്റ് ബ്രിട്ടൺ ബൈബിൾ കലോത്സവം: ഷോർട് ഫിലിം – അവസാന തിയതി ഒക്ടോബർ 31


പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ബൈബിൾ കലോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഷോർട് ഫിലിം മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അവസാനതീയതി ഒക്‌ടോബർ 20 ഇൽ നിന്ന് ഒക്ടോബർ 31 ലേക്ക് മാറ്റിയിരിക്കുന്നതായി കലോത്സവം ഡയറക്ടർ ഫാ. പോൾ വെട്ടിക്കാട്ട് CST അറിയിച്ചു. 
ഗ്രേറ്റ് ബ്രിട്ടൺ രൂപത ഈ വർഷം യുവജന വർഷമായി ആചരിക്കുന്നതിനാൽ ഷോർട് ഫിലിമിന് നൽകിയിരിക്കുന്ന വിഷയം “Young person’s encounter with Jesus’ എന്നതാണ്. 

ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഉപന്യാസമത്സരത്തിൽ (Essay Writing) പങ്കെടുക്കുന്നവർ ഒക്ടോബര് 20 ഓടുകൂടി രചനകൾ അയച്ചുതരേണ്ടതാണെന്നും ഫാ. പോൾ വെട്ടിക്കാട്ട് അറിയിച്ചു. രചനകൾ അയക്കേണ്ട വിലാസം:  Rev. Fr. Paul Vettikattu CST St. Joseph’s Catholic Church,  Forest Road, Bristol BS16 3QT email: frpaul@smegbbiblekalotsavam.com

Fr. Biju JosephGood Shepherd Presbytery3 Thackeray’s LaneWoodthorpe, Nottingham NG5 4HT, UK.Mobile: 0044 743 503 5555Church: 0044115 926 8288 ( 0115 926 8288

ഫാ. ബിജു കുന്നയ്ക്കാട്ട് PRO മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.