മറിയം ത്രേസ്യ ഇന്നു മുതല്‍ വിശുദ്ധ

വത്തിക്കാന്‍ സിറ്റി: തിരുക്കുടുംബസന്യാസിനി സമൂഹസ്ഥാപകയും കുടുംബങ്ങളുടെ മധ്യസഥയുമായ മറിയം ത്രേസ്യായെ ഇന്ന് രാവിലെ 10 ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും. കേരളത്തില്‍ നിന്ന് അയ്യായിരത്തോളം ആളുകള്‍ വിശുദ്ധ പദപ്രഖ്യാപന ചടങ്ങുകളില്‍ പങ്കെടുക്കാനായി എത്തിക്കഴിഞ്ഞു.

കേന്ദ്രമന്ത്രിയും മലയാളിയുമായ വി. മുരളീധരന്റെ നേത്വത്തിലാണ് ഭാരതപ്രതിനിധി സംഘം വത്തിക്കാനിലെത്തിയിരിക്കുന്നത്. ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മ്മികനാകും. അംദ്‌ലമിന സന്ദര്‍ശനത്തിനായി എത്തിയിരിക്കുന്ന സീറോമ ലബാര്‍സ ഭയിലെ എല്ലാ മെത്രാന്മാരും ഈ ദിവസം റോമിലുണ്ട്.

വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ നടക്കുന്ന ചടങ്ങുകളില്‍ മറിയം ത്രേസ്യക്കൊപ്പം മറ്റ് നാലുപേര്‍ കൂടി വിശുദ്ധരായി ഉയര്‍ത്തപ്പെടും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.