സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ ലീഡ്‌സില്‍ വാര്‍ഷിക ധ്യാനം


ലീഡ്സ് :ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതഗ്രാന്റ് മിഷന്‍ 2019 ന്റെ ഭാഗമായി സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍, ലീഡ്‌സില്‍ നോമ്പിനോട് അനുബന്ധിച്ച് വാര്‍ഷിക ധ്യാനം നടത്തുന്നു. മാര്‍ച്ച് 29,30,31 തീയതികളിലാണ് ധ്യാനം.

പ്രശസ്ത ധ്യാനഗുരു ഫാ.റ്റോം ഓലിക്കരോട്ട് നേതൃത്വം നല്കും. 29 വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണി മുതല്‍ ഒമ്പതുവരെയും 30,31 തീയതികളില്‍ രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം അഞ്ചു മണിവരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

കുട്ടികള്‍ക്ക് സെഹിയോന്‍ യൂകെ ടീമിന്റെ പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കുമെന്ന് മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യു മുളയോലില്‍ അറിയിച്ചു.

അനില്‍ കീത്തിലിമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.