‘ക്രിസ്തു ജീവിക്കുന്നു’ അപ്പസ്‌തോലികോപദേശത്തില്‍ പാപ്പ ഒപ്പുവച്ചു


വത്തിക്കാന്‍ സിറ്റി: ക്രിസ്തൂസ് വീവിത്ത് അഥവാ ക്രിസ്തു ജീവിക്കുന്നു എന്ന സിനഡാനന്തര അപ്പസ്‌തോലികോപദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ചു. മംഗളവാര്‍ത്താത്തിരുനാള്‍ ദിനമായ ഇന്ന് ലൊറേത്തോയിലെ പരിശുദ്ധ കന്യാമറിയത്തിന്റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ അര്‍പ്പിച്ച ദിവ്യബലിയുടെ അവസാനമാണ് പാപ്പ ഒപ്പുവച്ചത്.

മെത്രാന്മാരുടെ സിനഡ് ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും ആശയങ്ങളും ചേര്‍ത്ത് പാപ്പ തയ്യാറാക്കിയിരിക്കുന്നതാണ് ക്രിസ്തു ജീവിക്കുന്നു എന്ന അപ്പസ്‌തോലികരേഖ.

വത്തിക്കാനില്‍ നിന്ന് 290 കിലോ മീറ്റര്‍ അകലെയാണ് ലോറേത്തോ. പരിശുദ്ധ മറിയത്തിന് മംഗളവാര്‍ത്ത ലഭിച്ചതും മാതാവ് ജനിച്ചുവളര്‍ന്നതുമായ സ്ഥലങ്ങളുടെ പ്രധാനഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ലൊറോത്തോയിലെ ബസിലിക്ക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.