ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പുതിയ പ്രൊപ്പോസ്ഡ് മിഷനു തുടക്കം

ന്യൂപോർട്ട്: സൗത്ത്        വെയിൽസിലെ   ന്യൂപോർട്ട് കേന്ദ്രീകരിച്ചു ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില് പുതിയ പ്രൊപ്പോസ്ഡ് മിഷന് തുടക്കമായി. ന്യൂപോർട്ടിലെ  സീറോമലബാർ കത്തോലിക്കാ  സമൂഹത്തിന്റെചിരകാല സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. ന്യൂപോർട്ട്  സെന്‍റ് ഡേവിഡ്‌സ്‌ ദേവാലയം കേന്ദ്രീകരിച്ചാണ് രൂപീകൃതമായിരിക്കുന്നത്.

സെന്‍റ് ജോസഫ് പ്രോപോസ്ഡ് മിഷൻ   സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മെയ് 15 ഞായറാഴ്ച യാണ് ഉദ്ഘാടനം ചെയ്തത്.   പ്രോപോസ്ഡ് മിഷന്റെ തി രുന്നാളും ഇതോട് അനുബന്ധിച്ചു നടന്നു.  

മാർജോസഫ് സ്രാമ്പിക്കലിന് ഈ വർഷം കുർബാന സ്വീകരിക്കുന്ന കുട്ടികൾ ചേർന്ന്  സ്വീകരണംനൽകി .  തുടർന്ന്ആഘോഷമായ വിശുദ്ധ കുർബാനയും മിഷന്‍റെ ഉദ്ഘാടനവും നടന്നു. തിരുക്കർമ്മങ്ങള്ക്ക്  പ്രോപോസ്ഡ്മിഷൻ ഡയറക്ടർ ഫാ. ഫാൻസുവാ പത്തിൽ , ഫാ. ജോ മൂലശ്ശേരി എന്നിവർ സഹകാർമ്മികരായിരുന്നു   പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവയുണ്ടായിരുന്നു.
 

ഫാ. ഫാൻസുവാ പത്തിൽ സ്വാഗതവും ട്രസ്റ്റി  ലിജോ സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.