ദേവസഹായം പിളളയെ പോലെ ധൈര്യശാലികളായിരിക്കുക: കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്

മുംബൈ: വിശുദ്ധ ദേവസഹായം പിള്ളയുടെ സഹനജീവിതം നമുക്ക് വലിയ പ്രചോദനമാണെന്നും ദുരിതം അനുഭവിക്കുന്ന ജീവിതങ്ങളിലേക്ക് വിശുദ്ധന്‍ പ്രകാശം പരത്തുകയാണെന്നും നമ്മളും ദേവസഹായം പിള്ളയെ പോലെ ധൈര്യശാലികളായിരിക്കണമെന്നും കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്.

സെന്റ് ദേവസഹായം: മാര്‍ട്ടിഡം ഓഫ് ദേവസഹായം എ ഗ്രേസ് റ്റു ദ ചര്‍ച്ച് ഇന്‍ ഇന്ത്യ എന്നപുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേവസഹായം പിളള വളരെ ധൈര്യശാലിയായിരുന്നു. ആഴമായ ബോധ്യത്തോടുകൂടിയ വ്യക്തിയായിരുന്നു ഇന്ത്യയുടെ ആദ്യ അല്മായ വിശുദ്ധന്‍ എന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുവിനെ പ്രതി പീഡകള്‍ അനുഭവിക്കുന്ന എല്ലാവര്‍ക്കും വിശുദ്ധന്റെ നാമകരണം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.സിസിബിഐ യൂത്ത് കമ്മീഷന്‍ ഉപദേശകസമിതി അംഗം ചെറിലെയ്ന്‍ മെനേസെസിന് ആദ്യ കോപ്പി നല്കിയാണ് പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്.ഡല്‍ഹി ആര്‍ച്ച്ബിഷപ് അനില്‍ കൂട്ടോ, റവ.ഡോ സ്റ്റീഫന്‍ ആലത്തറ, സിസ്റ്റര്‍ ലിസിയ ജോസഫസ് എസ്എംഐ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സിസിബിഐ യാണ് പ്രസാധകര്‍. കോപ്പികള്‍ക്ക് 9886730224



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.