ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ഗ്രാന്‍ഡ് മിഷന്‍ 2019 സമാപിച്ചു


പ്രസ്റ്റണ്‍: ഫെബ്രുവരി 22മുതല്‍ ഏപ്രില്‍ 28 വരെ ഇടവക, മിഷന്‍,പ്രോപോസ്ഡ് മിഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത നടത്തിവന്നിരുന്ന ഗ്രാന്‍ഡ് മിഷന്‍ 2019 സമാപിച്ചു. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിച്ച ധ്യാനത്തോടെയാണ് ഗ്രാന്‍ഡ് മിഷന് സമാപനമായത്.

67 സ്ഥലങ്ങളിലാണ് ഗ്രാന്‍ഡ് മിഷന്‍ നടന്നത്. എല്ലാ സ്ഥലങ്ങളിലും രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വചനസന്ദേശം നല്കി.

ഒരു പുതിയ പ്രേഷിത മുന്നേറ്റം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗ്രാന്‍ഡ് മിഷന്‍ നടത്തിയത്.

ഫാ. ജോര്‍ജ് പനയക്കല്‍, റവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട്, ഫാ. സോജി ഓലിക്കല്‍, ഫാ. ജോസഫ് എടാട്ട്, ഫാ. കുര്യന്‍ കാരിക്കല്‍ ഫാ. പോള്‍പാറേക്കാട്ടില്‍, ഫാ.ടോമി എടാട്ട്, ഫാ. തോമസ് ഒലിക്കരോട്ട്, ഫാ. ആന്റണി പറങ്കിമാലില്‍, ഫാ. ജോസ് പള്ളിയില്‍, ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍, ഫാ.റോബര്‍ട്ട് കണ്ണന്താനം, ബ്ര. തോമസ് പോള്‍, ബ്ര. സന്തോഷ് ടി, ബ്ര. സന്തോഷ് കരുമത്ര, ബ്ര. റെജി കൊട്ടാരം, ബ്ര. സെബാസ്റ്റിയന്‍ താന്നിക്കല്‍, ബ്ര. ഡൊമിനിക് പിഡി, ബ്ര. ടോബി മണിമലയത്ത് എന്നിവരാണ് വചനസന്ദേശം നല്കിയവര്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.