കുടുംബസമാധാനം ഇല്ലേ, ഗ്വാഡെലൂപ്പെ മാതാവിനോട് പ്രാര്‍ത്ഥിക്കൂ…

കുടുംബസമാധാനം ഇല്ലാതെ വിഷമിക്കുന്ന അനേകം കുടുംബങ്ങള്‍ നമുക്ക് ചുറ്റിനുമുണ്ട്. അത്തരം കുടുംബങ്ങള്‍ക്കുള്ള പ്രത്യേക മാധ്യസ്ഥശക്തി നല്കാന്‍ ഗാഡ്വെലൂപ്പെ മാതാവിന് കഴിവുണ്ട്. അതുപോലെ തന്നെ ഗര്‍ഭസ്ഥശിശുക്കള്‍ക്കുവേണ്ടിയുള്ള പ്രത്യേക മധ്യസ്ഥയുമാണ് ഗാഡ്വെലൂപ്പെ മാതാവ്. വിശുദ്ധ ജൂവാന്‍ ഡിയാഗോയ്ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ അമ്മ ഗര്‍ഭിണിയുടെ രൂപത്തിലായിരുന്നതാണ് ഇങ്ങനെയൊരു മാധ്യസ്ഥത്തിന്റെ കാരണം.
1754 ല്‍ പോപ്പ് ബെനഡിക്ട് പതിനാലാമനാണ് ഗാഡ്വെലൂപ്പെ മാതാവിന്റെ തിരുനാള്‍ സഭയില്‍ ആരംഭിച്ചത്. 1999 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പുതിയ സുവിശേഷവല്‍ക്കരണത്തിന്റെ നക്ഷത്രമായുംഅമേരിക്കയുടെ പ്രത്യേക മധ്യസ്ഥയായും ഗാഡ്വെലൂപ്പെ മാതാവിനെ പ്രഖ്യാപിച്ചു.

കുടുംബസമാധാനം ഇല്ലാതെ വലയുന്നവരെല്ലാം ഗാഡ്വെലൂപ്പെ മാതാവിനോട് പ്രത്യേകമായി പ്രാര്‍ത്ഥിക്കുക. അമ്മയുടെ മാധ്യസ്ഥം തേടുക. സമാധാനരാജ്ഞിയായ പരിശുദ്ധ അമ്മ നമ്മെ സഹായിക്കുക തന്നെ ചെയ്യം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.