ലോകത്തിലെ ഏറ്റവും വലിയ തിരുപ്പിറവി ദൃശ്യവുമായി കൊളംബിയ

കൊളംബിയ: ലോകത്തിലെ ഏറ്റവും വലിയ തിരുപ്പിറവി ദൃശ്യം വിശ്വാസികളെയും അവിശ്വാസികളെയും ഒന്നുപോലെ ആകര്‍ഷിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു. കൊളംബിയായിലെ ബാറന്‍ക്വില്ലായിലാണ് ഈ വലിയ തിരുപ്പിറവി ദൃശ്യം അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഏകദേശം നാലര ഏക്കറോളം സ്ഥലത്താണ് തിരുപ്പിറവി ദൃശ്യം ഒരുക്കിയിരിക്കുന്നത്. ക്രിസ്തുവിന്റെ ജനനത്തിന് ശേഷവും അതിന് മുമ്പുമായി ബന്ധപ്പെട്ട 90 ഓളം പേര്‍ ഇതില്‍ കഥാപാത്രങ്ങളായി എത്തുന്നുമുണ്ട്.

ഈ തിരുപ്പിറവി ദൃശ്യം ഇതുവരെ നാലുതവണ ഗിന്നസ് റിക്കാര്‍ഡില്‍ കടന്നുകൂടിയിട്ടുണ്ട്. യൗസേപ്പിതാവിന്റെ പണിശാല, ഹേറോദോസിന്റെ കൊട്ടാരം,പുല്‍ക്കൂട് തുടങ്ങിയവയെല്ലാം ഇവിടെ ഇടം പിടിച്ചിട്ടുണ്ട്. ജനുവരി എട്ടുവരെ പ്രദര്‍ശനം ഉണ്ടാകും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.