ഹെയ്ത്തി; വൈദികനെയും ആറു സന്യസ്തരെയും തട്ടിക്കൊണ്ടുപോയി

ഹെയ്ത്തി: ഹെയ്ത്തിയില്‍ നിന്ന് വൈദികനെയും ആറു സന്യസ്തരെയും തട്ടിക്കൊണ്ടുപോയി. തിരുഹൃദയ സന്യാസസമൂഹത്തിലെ ആറു സന്യസ്തരും വൈദികനുമാണ് തട്ടിക്കൊണ്ടുപോകലിന്റെ ഇരകളായത്. ദേവാലയത്തില്‍ നിന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു വൈദികനെ തട്ടിക്കൊണ്ടുപോയത്.

രാഷ്ട്രീയാനിശ്ചിതത്വമാണ് വൈദികര്‍ക്കും സന്യസ്തര്‍ക്കും നേരെ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നതിന് പിന്നിലുള്ളത്്. കഴിഞ്ഞ ദിവസം ഹെയ്ത്തിയിലെ മെത്രാന്‍ പിയെര്‍ അന്ത്രെ ദുമാസിന് സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.