വിശുദ്ധ കുര്‍ബാന സ്വീകരണ വേളയില്‍ ആലപിക്കാനായി ഇതാ ഒരു പുതിയ ഗാനം

ഈശോയുടെ സാന്നിധ്യം നാം പ്രത്യേകമായി തിരിച്ചറിയുന്ന അപൂര്‍വ്വ നിമിഷമാണല്ലോ വിശുദ്ധകുര്‍ബാന സ്വീകരണ നിമിഷം. അതില്‍ തന്നെ സവിശേഷമായ ദിവസമാണ് പ്രഥമ ദിവ്യകാരുണ്യസ്വീകരണം. ഈശോ ഒരു പ്രകാശനാളമായി നമ്മുടെ ജീവിതത്തിലേക്ക്, ആത്മാവിലേക്ക് കടന്നുവരുന്ന നിമിഷമാണ് അതെല്ലാം.

ഈ നിമിഷത്തിന്റെ വികാരവിചാരങ്ങളെയും മാറ്റങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ട് ലളിതവും എന്നാല്‍ സുന്ദരവുമായ ഒരു ഗാനം ഇതാ പുറത്തിറങ്ങിയിരിക്കുന്നു. ഗാനങ്ങളിലൂടെ ദൈവികശുശ്രൂഷ നിര്‍വഹിക്കുക എന്ന സുവിശേഷദൗത്യം ഏറ്റെടുത്തിരിക്കുന്ന ഗോഡ്‌സ് മ്യൂസിക്കാണ് ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്.

കത്തും മെഴുതിരി നാളമായി ജീവിതം മാറും ഈശോ വരുമ്പോള്‍ എന്നില്‍ ഈശോ വരുമ്പോള്‍ എന്ന് തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് ലിസി സന്തോഷാണ്. അഖില ആനന്ദാണ് ഗായിക. റെജി ജെ വി ട്രിവാന്‍ഡ്രം ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നു.

പ്രഥമ ദിവ്യകാരുണ്യസ്വീകരണ ചടങ്ങുകളിലും ദിവ്യകാരുണ്യസ്വീകരണ വേളയിലും ആലപിക്കാവുന്ന ഗാനമാണ് ഇത്. ഇനി നമ്മുടെ ദേവാലയങ്ങളിലെ പ്രസ്തുത ചടങ്ങുകളില്‍ ഈ ഗാനം മുഴങ്ങുക തന്നെ ചെയ്യും.
ഗാനത്തിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.