സ്‌പെയ്ന്‍: വിശുദ്ധ വാരത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്നത് 19 ആക്രമണങ്ങള്‍

മാഡ്രിഡ്: വിശുദ്ധവാരത്തില്‍ സ്‌പെയ്‌നിലെ ക്രൈസ്തവര്‍ക്ക് നേരെ നടന്നത് 19 ആക്രമണങ്ങള്‍. ഒബ്‌സര്‍വേറ്ററി ഫോര്‍ റിലീജിയസ് ഫ്രീഡം നല്കിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം പറയുന്നത്.

ആരാധനാലയങ്ങള്‍ക്ക് നേരെയും വിശ്വാസികള്‍ക്ക് നേരെയും പലതരത്തിലുള്ള ആക്രമണങ്ങള്‍ ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിച്ചിട്ടുണ്ട്. പെസഹാവ്യാഴാഴ്ച നടന്ന പ്രദക്ഷിണത്തിന് നേരെയും ആക്രമണം നടന്നിരുന്നു.

അബോര്‍ഷന്‍ അനുകൂലമായ ചിത്രങ്ങള്‍ ആരാധനാലയങ്ങളില്‍ വരച്ചുചേര്‍ത്തു കൊണ്ടാണ് മറ്റൊരുരീതിയില്‍ ക്രൈസ്തവവിരുദ്ധത പ്രകടമാക്കപ്പെട്ടത്.

മതവികാരം ഉണര്‍ത്തി മതവിദ്വേഷം പരത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് പൊതുനിരീക്ഷണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.