വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ വൈദികന്‍ കുഴഞ്ഞുവീണു മരിച്ചു

പത്തനംതിട്ട: വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടയില്‍ വൈദികന്‍ കുഴഞ്ഞുവീണു മരിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദികന്‍ ഫാ. തോമസ് പി യോഹന്നാനാണ് മരിച്ചത്. 71 വയസായിരുന്നു.

ബ്രഹ്മവാര്‍ ഭദ്രാസനത്തില്‍ കണ്ണൂര്‍-കാസര്‍ഗോഡ് അതിര്‍ത്തിയിലെ ഏറ്റുകുടുക്ക സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനിടയിലായിരുന്നു മരണം. കുര്‍ബാനയുടെ അവസാനഭാഗം പൂര്‍ത്തീകരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.