വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട ആള്‍ അറസ്റ്റില്‍


സെവില്ലി: വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ തടസപ്പെടുത്തിക്കൊണ്ട് ആക്രമണം നടത്താന്‍ പദ്ധതിയിട്ട 23 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌പെയ്‌നിലെ സെവില്ലിയിലാണ് സംഭവം. സൗഹെയര്‍ എല്‍ ബൗഹഡിഡി എന്ന ചെറുപ്പക്കാരനാണ് അറസ്റ്റിലായത്.

പരിഹാരപ്രദക്ഷിണത്തില്‍ സ്‌ഫോടനം നടത്താനാണ് ഈ യുവാവ് പ്ലാനിട്ടിരുന്നതെന്ന് സ്‌പെയ്‌നിലെ ഫെഡറല്‍ പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. വിശുദധവാരത്തില്‍ സ്‌പെയ്‌നില്‍ ഉടനീളം ആക്രമണം നടത്തുമെന്ന് ഐഎസിന്റെ പ്രചരണമുണ്ടായിരുന്നു.

ഹോളി വാര്‍ എന്നാണ് ഈ ആക്രമണത്തെ അവര്‍ വിശേഷിപ്പിച്ചിരുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.