ഹോമിലികള്‍ക്ക് ദൈര്‍ഘ്യക്കുറവ് കത്തോലിക്കാസഭയില്‍ മാത്രം

അച്ചന്റെ പ്രസംഗം നീണ്ടുപോകുന്നു, വലിച്ചു നീട്ടിപറയുന്നു എന്നെല്ലാം വികാരിയച്ചന്മാരുടെ പ്രസംഗങ്ങളെക്കുറിച്ച ദുഷിച്ചുപറയാത്തവര്‍ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ കത്തോലിക്കാപള്ളികളിലെ ഹോമിലികള്‍ക്കാണത്രെ മറ്റ് ക്രൈസ്തവസഭകളുടെ ഹോമിലികളെക്കാള്‍ ദൈര്‍ഘ്യക്കുറവുള്ളത്. അമേരിക്കയിലെ പ്യൂ റിസേര്‍ച്ച് സെന്റര്‍ നടത്തിയ പഠനപ്രകാരം കണ്ടെത്തിയതാണ് ഇത്.

പ്രൊട്ടസ്റ്റന്റ് സഭകളിലെ ഹോമിലികള്‍ക്ക് 54 മിനിറ്റ് സമയമെടുക്കും. ഇവാഞ്ചലിക്കല്‍ സഭകളിലേതിന് 39 മിനിറ്റ്. മെയ്ന്‍ലൈന്‍ പ്രൊട്ടസ്റ്റന്റുകാര്‍ക്ക് 25 മിനിറ്റ്. എന്നാല്‍ കത്തോലിക്കാ ദേവാലയങ്ങളില്‍ 14 മിനിറ്റ് മാത്രവും.

അമേരിക്കയിലെ ഈ കണക്ക് നമ്മുടെ പല ദേവാലയങ്ങള്‍ക്കും ബാധകമാണല്ലോ. പതിനഞ്ച് മിനിറ്റില്‍ കൂടുതല്‍ നമ്മുടെ അച്ചന്മാര്‍ പൊതുവെ പ്രസംഗിക്കാറില്ലെന്ന് തോന്നുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.