ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹംഗറി സന്ദര്‍ശനം ഏപ്രിലില്‍

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹംഗറി സന്ദര്‍ശനം ഏപ്രിലില്‍ നടക്കും. ഏപ്രില്‍ 28 മുതല്‍ 30വരെയാണ് ഈ സന്ദര്‍ശനം. ഇത് രണ്ടാം തവണയാണ് പാപ്പ ഹംഗറിസന്ദര്‍ശിക്കുന്നത്. ഫെബ്രുവരി 27 നാണ് വത്തിക്കാന്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പര്യടനത്തിന്റെ ഭാഗമായി ഹംഗറി പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുമായി പാപ്പ ചര്‍ച്ച നടത്തും. ദരിദ്രര്‍, അഭയാര്‍ത്ഥികള്‍,വൈദികര്‍, യുവജനങ്ങള്‍ എന്നിവരുമായും സംവദിക്കും.

ഹംഗറി ജനതയില്‍ പാതിയിലേറെയും ക്രൈസ്തവരാണ്. 37 ശതമാനവും കത്തോലിക്കരാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.