ഈശോയുമായുള്ള ബന്ധത്തില്‍ മാതാവ് അത്യാവശ്യമാണെന്ന് അറിയാമോ?

മാതാവിനെ സ്‌നേഹിക്കുമ്പോള്‍ ഈശോയോടുള്ളസ്‌നേഹം കുറയുമെന്ന് ആശങ്കപ്പെടുന്ന ചിലരുണ്ട്. എന്നാല്‍മാതാവിനെ സ്‌നേഹിക്കുമ്പോള്‍ ഈശോയോടുള്ള സ്‌നേഹം കുറയുകയല്ല കൂടുകയാണ് ചെയ്യുന്നത്.

മാതാവ് നമ്മെ ഓരോരുത്തരെയും ഈശോയിലേക്ക് അടുപ്പിക്കുകയാണ് ചെയ്യുന്നത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മാതാവ് ദിവ്യകാരുണ്യത്തിലേക്ക് നമ്മെ ഓരോരുത്തരെയും അടുപ്പിക്കുന്നു. ദിവ്യകാരുണ്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന മനുഷ്യന് ദിവ്യകാരുണ്യത്തിലൂടെ ദൈവാനുഭവത്തിലേക്കാണ് മാതാവ് കൊണ്ടുപോകുന്നത്. ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധത്തിന് അനിവാര്യമായ ഘടകമാണ് മാതാവ്.

കാരണം ഈശോ വന്നത് മാതാവിലൂടെയാണ്.. നാം ഈശോയിലെത്തുന്നതാവട്ടെ മറിയത്തിലൂടെയും. മാതാവാണ് ദൈവത്തിലെത്താനുള്ള ശരിയായവഴി. അതുകൊണ്ട് ഒരിക്കലും ഒരു കത്തോലിക്കന് മാതാവിനോടുളള ഭക്തി ഒരു ഓപ്ഷനല്ല.

അതുപോലെ സഭയും ലോകവും നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാപ്രതിസന്ധികള്‍ക്കും പരിഹാരമായിട്ടുള്ളത് ജപമാലയാണ്. ജപമാലയിലൂടെ നാം ക്രിസ്തുവിന്റെ ജീവിതത്തെ തന്നെയാണ് സ്പര്‍ശിക്കുന്നത്.

ചുരുക്കത്തില്‍ ഈശോയുമായുളള ബന്ധത്തില്‍ മാതാവ് ഒരു അനിവാര്യഘടകമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.