ഇറ്റലിയെ മെയ് ഒന്നിന് മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കും

റോം: കൊറോണ വൈറസിന്റെ വ്യാപന പശ്ചാത്തലത്തില്‍ ഇറ്റലിയെ പരിശുദ്ധമാതാവിന്റെ സംരക്ഷണത്തിന് മെയ് 1 ന് സമര്‍പ്പിക്കും. വിശ്വാസികളില്‍ നിന്ന് നൂറുകണക്കിന് കത്തുകള്‍ ലഭിച്ച സാഹചര്യത്തിലാണ് മെത്രാന്‍ സമിതി ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്.

ഇന്നലെ വീഡിയോ സന്ദേശത്തിലാണ് ഇറ്റാലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് കര്‍ദിനാള്‍ ബൈസെറ്റി ഇക്കാര്യം അറിയിച്ചത്. കത്തുകളിലെല്ലാം ഇങ്ങനെയൊരു ചോദ്യമുണ്ടായിരുന്നു. നമ്മുടെ രാജ്യത്തെ എന്തുകൊണ്ട് മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചുകൂടാ? ഈ പകര്‍ച്ചവ്യാധി വ്യാപകമാകുമ്പോള്‍, ജനങ്ങള്‍ ദുരിതത്തിലാകുമ്പോള്‍ നമ്മുടെ രാജ്യത്തെ മുഴുവന്‍ എന്തുകൊണ്ട് മാതാവിന് സമര്‍പ്പിച്ചുകൂടാ?

കത്തുകളിലെല്ലാം മാതാവിന്റെ സംരക്ഷണത്തിലുള്ളവിശ്വാസവും അമ്മയോടുള്ള ഭക്തിയും നിറഞ്ഞുനിന്നിരുന്നതായും അദ്ദേഹം അറിയിച്ചു.

സാന്താ മരിയ ദെല്‍ ഫോണ്ടെ ബസിലിക്കയിലാണ് തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. ബെര്‍ഗോമ പ്രവിശ്യയിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. കോവിഡ് 19 ഏറ്റവും കൂടുതല്‍ രൂക്ഷമായിരുന്നത് ഇവിടെയായിരുന്നു. 24000 പേര്‍ ഇവിടെ മരിച്ചതായിട്ടാണ് ഏകദേശ കണക്ക്.

മെയ് മാസം മാതാവിന്റെ വണക്കിന് വേണ്ടി പ്രത്യേകം സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന മാസമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.