പ്രവാസികള്‍ക്ക് സഭയുടെ ആശുപത്രികളില്‍ സൗകര്യം നല്കും: കെആര്‍എല്‍സിബിസി

കൊച്ചി: കോവിഡ് ലോകമെങ്ങും പടരുമ്പോള്‍ വിദേശരാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളോട് നീതി പുലര്‍ത്തണമെന്ന് കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു.

പ്രവാസികള്‍ക്ക് സഭയുടെ ആശുപത്രികളില്‍ സൗകര്യം നല്കുമെന്നും രാജ്യത്തിന്റെ വികസനത്തിന് നിഷേധിക്കാനാവാത്ത സംഭാവനകള്‍ നല്കിയ പ്രവാസികളെ കോവിഡ് കാലത്ത് തള്ളിക്കളയുന്നത് നീതിക്കു നിരക്കുന്നതല്ലെന്നും അവരെ തിരിച്ചെത്തിക്കാനും സംരക്ഷിക്കാനും ശുശ്രൂഷിക്കാനും രാജ്യത്തെ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തണമെന്നും കെആര്‍എല്‍സിബിസി മൈഗ്രന്റ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സെബാസ്റ്റിയന്‍ തെക്കത്തെച്ചേരില്‍ അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.