കൊറോണയെ വകവയ്ക്കാതെ കരുണയുടെ ഞായറാഴ്ച ദിവ്യകാരുണ്യപ്രദക്ഷിണവുമായി കാപ്പിറ്റോള്‍ ഹില്‍ ഇടവക

വാഷിംങ്ടണ്‍ ഡിസി: ലോകംമുഴുവനുമുള്ള കത്തോലിക്കാ വിശ്വാസികള്‍ കോവിഡ് 19 ന്റെ വ്യാപനപശ്ചാത്തലത്തില്‍ പുറത്തിറങ്ങാതെ കരുണയുടെ ഞായറാഴ്ച വീടുകളിലും മറ്റുമായി ആചരിച്ചപ്പോള്‍ വാഷിംങ് ഡിസിയിലെ ഒരു ഇടവക അതില്‍ നിന്നെല്ലാാം വ്യത്യസ്തമായി. കാപ്പിറ്റോള്‍ഹില്‍ സെന്റ് സിപ്രിയന്‍ കാത്തലിക് ചര്‍ച്ചിലെ മോണ്‍. ചാള്‍സ് പോപ്പും ആറ് കന്യാസ്ത്രീകളും മൂന്ന് സെമിനാരിവിദ്യാര്‍ത്ഥികളും ചേര്‍ന്ന് അന്നേ ദിവസം നഗരത്തിലൂടെ ദിവ്യകാരുണ്യപ്രദക്ഷിണം നടത്തി.

മനോഹരമായ അനുഭവമായിരുന്നു അതെന്ന് മോണ്‍. ചാള്‍സ് പറഞ്ഞു. ദിവ്യകാരുണ്യപ്രദക്ഷിണം നടത്തിയപ്പോള്‍ അനേകര്‍ വീടുകള്‍ക്ക് പുറത്തേക്ക് ഇറങ്ങിവന്നു. അവര്‍ക്കെല്ലാം ദിവ്യകാരുണ്യാശീര്‍വാദം നല്കി. ചില ആളുകള്‍ വാഹനങ്ങളില്‍ ദിവ്യകാരുണ്യപ്രദക്ഷിണത്തെ അനുഗമിച്ചു.

ദിവ്യകാരുണ്യപ്രദക്ഷിണത്തിന് ശേഷം തിരികെ ദേവാലയത്തിലെത്തിയപ്പോള്‍ ഗ്രൂപ്പ് ഒന്നടങ്കം ചേര്‍ന്ന് ദിവ്യകാരുണ്യാരാധന നടത്തുകയും പകര്ച്ചവ്യാധികള്‍ അവസാനിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.