ഇറ്റലിയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വമ്പിച്ച ഇടിവ്

ഇറ്റലി: കത്തോലിക്കാവിശ്വാസികളാണെന്ന് അവകാശപ്പെടുന്നവരായിട്ടും ഇറ്റലിയിലെ ജനങ്ങളില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വമ്പിച്ച തോതില്‍ കുറവുണ്ടാകുന്നതായി റിപ്പോര്‍ട്ട്. കോവിഡ് ഈ കുറവിന് ആഘാതം വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.

രണ്ടു ദശാബ്ദത്തിനിടയില്‍ 36.4 ശതമാനത്തില്‍ നിന്ന് 18.8 ശതമാനമായി കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കോവിഡിന് ശേഷം ഇറ്റലിയിലെ യുവജനങ്ങളില്‍ 14- നും 24 നും ഇടയില്‍ പ്രായമുള്ളവര്‍ തിരികെ ദേവാലയങ്ങളിലെത്തിയിട്ടില്ല എന്നും റിപ്പോര്‍ട്ട് പറയുന്നു.

വിവാഹം, മാമ്മോദീസാ, മരണം എന്നിവയൊഴികെ ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നവരുടെ ശതമാനം 31 ആയി കുറഞ്ഞിട്ടുമുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.