ഐവിഎഫിനെതിരെ പതിനായിരങ്ങള്‍ പങ്കെടുത്ത റാലി

പാരീസ്: ഏകസ്ഥകള്‍ക്കും സ്വവര്‍ഗ്ഗ ദമ്പതികള്‍ക്കും ഐവിഎഫ് സാധ്യമാക്കുന്ന ബില്ലിനെതിരെ പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധറാലി നഗരത്തെ ഇളക്കിമറിച്ചു. പോലീസിന്റെ കണക്കുപ്രകാരം 42,000 പേരാണ് റാലിയില്‍ പങ്കെടുത്തത്. എന്നാല്‍ റിസേര്‍ച്ചുകള്‍ പ്രകാരം 74,000 പേരും സംഘാടകരുടെ അഭിപ്രായ പ്രകാരം 600,000 പേരുമാണ് റാലിയില്‍ പങ്കെടുത്തത്.

ബില്ലിനെതിരെ ശക്തമായ പ്രതികരണവുമായി നിരവധി ഫ്രഞ്ച് മെത്രാന്മാര്‍ രംഗത്തെത്തിയിരുന്നു. ഈ ബില്‍ പാസാക്കുന്നതിലൂടെ സമൂഹത്തിന്റെയും കുടുംബത്തിന്റെയും തകര്‍ച്ചയാണ് സംഭവിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. നാഷനല്‍ അസംബ്ലി കഴിഞ്ഞ മാസമാണ് ബില്‍ പാസാക്കിയത്. സെനറ്റ് ഉടന്‍ തന്നെ ഈ ബില്‍ പരിഗണിച്ചേക്കും.

നിലവില്‍ രണ്ടുവര്‍ഷമെങ്കിലും ഒരുമിച്ചു താമസിക്കുകയോ വിവാഹം കഴിച്ച് രണ്ടു വര്‍ഷം കഴിയുകയോ ചെയ്തവര്‍ക്ക് മാത്രമേ ഐവിഎഫ് അനുവദിക്കുകയുള്ളൂ. 43 വയസ് പ്രായമുള്ള സ്ത്രീകള്‍ ഐവിഎഫിന് യോഗ്യരാണെന്നാണ് പുതിയ ബില്‍ പറയുന്നത്.

നമ്മള്‍ അപകടകരമായ വഴിയിലൂടെയാണോ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്ന് ഞാന്‍ ഭയക്കുന്നു. പുതിയ ബില്ലിന്റെ പശ്ചാത്തലത്തില്‍ ഫ്രഞ്ച് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ് എറിക് പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.