സഭയെ ഇല്ലായ്മ ചെയ്യാമെന്ന് വിചാരിക്കരുതെന്ന് യാക്കോബായ കണ്ടനാട് ഭദ്രാസനാധിപന്‍; സഭയോടുള്ള സര്‍ക്കാരിന്റെ നീതിനിഷേധം തുടരുകയാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ സൂനഹദോസ് സെക്രട്ടറി

കൊച്ചി: ഓര്‍ത്തഡോക്‌സ് സഭയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീതിനിഷേധം തുടരുകയാണെന്നും കോതമംഗലം പള്ളിയില്‍സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനായി യാതൊരുസഹായവും പോലീസ് ചെയ്തിട്ടില്ലെന്നും ഓര്‍ത്തഡോക്‌സ് സഭാ സൂനഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത.

അതേ സമയം കോടതി വിധിയുടെ പേരില്‍ യാക്കോബായ സഭയെ ഇല്ലായ്മ ചെയ്യാമെന്ന് വിചാരിക്കരുതെന്ന് യാക്കോബായസുറിയാനി സഭ കണ്ടനാട് ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. 20 ലക്ഷത്തോളം വരുന്ന യാക്കോബായ സഭാ വിശ്വാസികള്‍ ഇന്ന് കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും ദേവാലയ സെമിത്തേരിയില്‍ ബന്ധുക്കളുടെ ശവസംസ്‌കാരംനടത്താന്‍ പോലും കഴിയാത്ത സ്ഥിതിവിശേഷമാണ്ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. സഭയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ മുംബൈ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അലക്‌സന്ത്രയോസ് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.