മകന് അന്ത്യകൂദാശ നല്കിയ വൈദികനുമായുള്ള ജോ ബൈഡന്റെ കണ്ടുമുട്ടല്‍ ഹൃദയസ്പര്‍ശിയായി

അയര്‍ലണ്ട്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അയര്‍ലണ്ട് സന്ദര്‍ശനത്തിനിടയില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍. എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് മരി്ച്ചുപോയ തന്റെ മകന് അന്ത്യകൂദാശ നല്കിയ വൈദികനുമായുള്ള കൂടിക്കാഴ്ചയാണ് ബൈഡന്റെ കണ്ണുകളെ ഈറനണിയിച്ചത്.

മേരിലാന്റിലെ വാല്‍ട്ടര്‍ റീഡ് നാഷനല്‍ മിലിട്ടറിമെഡിക്കല്‍ സെന്ററില്‍ ചാപ്ലയിനായി സേവനം ചെയ്തുവരികയായിരുന്ന ഫാ.ഫ്രാങ്ക് ഓ ഗ്രാഡിയാണ് 2015 ല്‍ ബൈഡന്റെ മകന് അന്ത്യകൂദാശ നല്കിയത്. ്‌ബ്രെയന്‍ കാന്‍സര്‍ ബാധിച്ച് 46 ാം വയസിലാണ് ബൈഡന്റെ മകന്‍ മരണമടഞ്ഞത്. ഇപ്പോള്‍ ഫാ. ഫ്രാങ്ക് അയര്‍ലണ്ടിലെ നോക്ക് ഷ്രൈനിലാണ് സേവനം ചെയ്യുന്നത്.

ബൈഡന്‍ കരയുകയായിരുന്നുവെന്ന് ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ ഫാ. ഫ്രാങ്ക് പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി തങ്ങള്‍ ജപമാലയിലെ ഒരു രഹസ്യം ചൊല്ലി പ്രാര്‍ത്ഥിച്ചു. തന്നെ കാണാന്‍ ബൈഡന്‍ ആഗ്രഹിച്ചതു തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.