എത്യോപ്യ; ഈസ്റ്റര്‍ ദിനത്തില്‍ രണ്ട് കത്തോലിക്കാ സന്നദ്ധപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

എത്യോപ്യ: ഈസ്റ്റര്‍ ദിനത്തില്‍ രണ്ട് കത്തോലിക്കാസന്നദ്ധപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.കാത്തലിക് റിലീഫ് സര്‍വീസിലെ സെക്യൂരിറ്റി മാനേജറും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ഇരുവരെയും വെടിവച്ചുകൊല്ലുകയായിരുന്നു.

അഡിസ് അബാബയിലേക്ക് ജോലിയാവശ്യത്തിന് വേണ്ടി പോകുമ്പോഴായിരുന്നു ഇരുവരും കൊല്ലപ്പെട്ടത്. കൊലയാളികളെക്കുറിച്ച് വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.

ഗവണ്‍മെന്റ് അടുത്തയിടെ കൈക്കൊണ്ട ചിലതീരുമാനങ്ങള്‍ക്കെതിരായി ദേശവ്യാപകമായി പ്രക്ഷോഭം നടന്നുവരികയായിരുന്നു. അതിന്റെ ഭാഗമായിട്ടാവാം കൊലപാതകം എന്ന് അനുമാനിക്കുന്നു.

കാത്തലിക് റിലീഫ് സര്‍വീസിന്‌റെ അവിഭാജ്യ ഘടകമായിരുന്നു ഇരുവരുമെന്നും അവരുടെ നഷ്ടമോര്‍ത്ത് ഖേദിക്കുന്നുവെന്നും സിആര്‍എസ് അനുശോചന സന്ദേശത്തില്‍ അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.