സ്വവര്‍ഗ്ഗവിവാഹത്തിനെതിരെ കേന്ദ്രം വീണ്ടും സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗവിവാഹത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയില്‍. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിക്ക് പിന്നില്‍ അര്‍ബന്‍ എലൈറ്റുകളുടെ ആശയമാണെന്നാണ് സുപ്രീംകോടതിയില്‍ രണ്ടാമത്‌നല്കിയ സത്യവാങ് മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

വിവാഹം എന്നത് പരിപൂര്‍ണ്ണമായും സ്ത്രീയുംപുരുഷനും തമ്മിലുള്ള ബന്ധമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. ഭൂരിപക്ഷം ജനങ്ങളുടെയും താല്പര്യം ഭിന്നവര്‍ഗങ്ങളില്‍ പെട്ടവര്‍ തമ്മില്‍ വിവാഹം നടക്കണമെന്നാണ്. ഇ്ന്ത്യയില്‍ നിലനില്ക്കുന്ന എല്ലാ മതങ്ങളുടെയും നിലപാടും ആചാരവുംഇതുതന്നെയാണ്.

സ്വവര്‍ഗ്ഗവിവാഹത്തിന് അനുമതി വേണം എന്നതിനെ ഒരു മൗലിക അവകാശമായികണക്കാക്കാനാകില്ലെന്നും കേന്ദ്രം പറയുന്നു. ഇന്ത്യയില്‍വിവാഹത്തിനും കുടുംബത്തിനും സാമൂഹികമായ വലിയ പ്രാധാന്യമുണ്ട്. അതിനാല്‍ തന്നെ അര്‍ബന്‍ എലൈറ്റുകള്‍ ഉയര്‍ത്തിയിരിക്കുന്ന സ്വവര്‍ഗ്ഗവിവാഹമെന്ന ആശയത്തോട് രാജ്യത്തെ ബഹുഭൂരിപക്ഷത്തിനും യോജിക്കാന്‍ കഴിയില്ല.കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.