ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മാതാപിതാക്കളുടെ നാമകരണനടപടികള്‍ക്ക് പുരോഗതി

ക്രാക്കോവ്: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മാതാപിതാക്കളായ കരോള്‍ വൊയ്റ്റീവയുടെയും എമിലിയുടെയും നാമകരണനടപടികളില്‍ പുരോഗതി. ഇവരുടെ മാധ്യസ്ഥതയില്‍ നടന്ന അത്ഭുതം ഇപ്പോള്‍ പഠന വിധേയമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നാമകരണനടപടികളുടെ കാര്യത്തില്‍ പുരോഗതി ഉണ്ടായിരിക്കുന്നത്.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നാമകരണനടപടികളുടെ പോസ്റ്റുലേറ്ററായ മോണ്‍. സ്ലാവോമിര്‍ ഓഡറാണ് ജോണ്‍പോളിന്റെ മാതാപിതാക്കളുടെയും നാമകരണനടപടികളുടെ പോസ്റ്റുലേറ്റര്‍. നിരവധി അത്ഭുതങ്ങള്‍ കരോള്‍വൊയ്റ്റീവയുടെയും എമിലിയുടെയും മാധ്യസ്ഥതയില്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.അവയില്‍ മികച്ച ഒന്നിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണ് ഞാന്‍. പോസ്റ്റുലേറ്റര്‍പറഞ്ഞു.

വീരോചിത ജീവിതം നയി്ച്ച വ്യക്തികളാണെന്ന് വത്തിക്കാന് വ്യക്തമായ കാരണങ്ങളോടു കൂടിയ സൂചനകള്‍ ലഭിച്ചാല്‍ ഇവരെ ധന്യപദവിയിലേക്കുയര്‍ത്തും. വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിന് ഒരു അത്ഭുതം കൂടിയേ തീരൂ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.