മാര്‍പാപ്പയുടെ ട്വിറ്ററിന് പത്തുവര്‍ഷം

വത്തിക്കാന്‍ സിറ്റി: @Pontifex ന് പത്തുവര്‍ഷം. ആദ്യമായി ട്വീറ്റ് ചെയ്ത മാര്‍പാപ്പ ബെനഡിക്ട് പതിനാറാമനായിരുന്നു. 2012 ഡിസംബര്‍ 12 ന് ആയിരുന്നു അത്. Dear friends I am pleased to get in touch with you through Twitter. Thank you for your generous response. I bless all of you from my heart എന്നായിരുന്നു ആദ്യ ട്വീറ്റ്. 2012 ഡിസംബര്‍ 11.30 ന് ആയിരുന്നു ചരിത്രത്തിലെ ഇദംപ്രഥമായ ആദ്യ പോപ്പ് ട്വീറ്റ്.

പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് പാപ്പായുടെ ട്വീറ്റിന് 53.5 മില്യന്‍ ഫോളവേഴ്‌സുണ്ട്, 9 ഭാഷകളിലാണ് പാപ്പായുടെ ട്വീറ്റുകള്‍ ജനങ്ങളിലേക്കെത്തുന്നത്. ഇംഗ്ലീഷ് ,സ്പാനീഷ് ഭാഷകളിലുള്ള ട്വീറ്റുകള്‍ക്ക് 19 മില്യന്‍ ഫോളവേഴ്‌സുണ്ട്. ഇറ്റാലിയന്‍-പോര്‍ച്ചുഗീസ് ഭാഷകളില്‍ 5മില്യനും.

സുവിശേഷംപ്രഘോഷിക്കാനായി പത്തുവര്‍ഷം മുമ്പ് ആരംഭിച്ച ട്വിറ്റര് ഫോളോ ചെയ്യുന്ന എല്ലാവര്‍ക്കും ഫ്രാന്‍സിസ് മാര്‍പാപ്പ ട്വീറ്റ് ചെയ്ത് നന്ദി അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.