ഫാ.സ്റ്റാന്‍സ്വാമിയുടെ മരണം സംഘ്പരിവാര്‍ നടപ്പാക്കിയ അപ്രഖ്യാപിത വധശിക്ഷ;ഞെട്ടിക്കുന്ന വിവരങ്ങളും ശക്തമായ പ്രതികരണങ്ങളും

ഫാ.സ്റ്റാന്‍സ്വാമിയുടെ മരണത്തെ തുടര്‍ന്ന് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത് ഞെട്ടിക്കുന്നവിവരങ്ങള്‍. അച്ചനെതിരെ എന്‍ഐഎ ഹാജരാക്കിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും ആസൂത്രിതമായി അദ്ദേഹത്തെ കുടുക്കിയതാണെന്നും അമേരിക്കന്‍ ഫോറന്‍സിക് സംഘമായ ബോ്‌സ്റ്റണിലെ ആഴ്‌സണല്‍ കണ്‍സള്‍ട്ടിംങാണ് പഠനം നടത്തി റിപ്പോര്‍ട്ട്പുറത്തുവിട്ടിരിക്കുന്നത്.

സ്വാമിയുടെ കംപ്യൂട്ടര്‍ ഹാക്ക് ചെയ്തിരുന്നുവെന്നും മാവോയ്‌സി്റ്റ് നേതാക്കളുമായി ബന്ധപ്പെട്ടു എന്ന് സ്ഥാപിക്കാന്‍ എന്‍ഐഎ മുന്നോട്ടുവച്ച ഇലക്ട്രോണിക് തെളിവുകള്‍ വ്യാജമായിരുന്നുവെന്നുമാണ് പുതിയ വിവരം. ഇതേതുടര്‍ന്നാണ് ശക്തമായ പ്രതികരണങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സംഘപരിവാര്‍ നടപ്പാക്കിയ അപ്രഖ്യാപിത വധശിക്ഷയായിരുന്നു ഫാ.സ്റ്റാന്‍സ്വാമിയുടേതെന്ന് ടിഎം തോമസ് ഐസക്അഭിപ്രായപ്പെട്ടു.

പാര്‍ക്കിന്‍സണ്‍ രോഗിയായ അദ്ദേഹത്തെ നിശ്ശബ്ദനാക്കാന്‍ ഏതറ്റംവരെയാണ് മോദി ഭരണകൂടം പോയതെന്ന് ഇപ്പോഴാണ് പൂര്‍ണ്ണമായും മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഫാ.സ്റ്റാന്‍സ്വാമി ഈശോസഭാംഗമായിരുന്നു. 2020 ല്‍ ജയിലില്‍ വച്ചായിരുന്നു അന്ത്യം.

ഇദ്ദേഹത്തിന്‌റെ മരണത്തിന് 17 മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.