പോണ്‍ സൈറ്റുകള്‍ക്ക് അടുത്ത മാസം മുതല്‍ കര്‍ശന നിയന്ത്രണം

പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികളെ പോണോഗ്രഫിയില്‍ നിന്ന് രക്ഷിക്കാന്‍ യുകെയില്‍ കടുത്ത ഓണ്‍ലൈന്‍ നിയന്ത്രണം. 18 വയസില്‍ താഴെയുള്ളകുട്ടികള്‍ക്ക് പോണോസൈറ്റുകള്‍ ലഭ്യമാക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ നിയമം വരുന്നത്. അടുത്ത മാസം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

ഇതുസംബന്ധിച്ച് 2017 ല്‍ ആരംഭിച്ച നിയമപരിഷ്‌ക്കരണമാണ് അടുത്ത മാസം പ്രാബല്യത്തില്‍ വരുന്നത്. ഡിജിറ്റല്‍ മിനിസ്റ്റര്‍ മാറ്റ് ഹാന്‍കോക് ഇത് സംബന്ധിച്ച് ഓര്‍ഡറില്‍ ഒപ്പുവച്ചു. പോണ്‍സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പ്രായം തെളിയിക്കേണ്ടതുണ്ട്. അതിനായി ക്രൈഡിറ്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവേഴ്‌സ് ലൈസന്‍സ് എന്നിവയാണ് സമര്‍പ്പിക്കേണ്ടത്. ഇത് കാണിക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് സ്‌പെഷ്യല്‍ ഐഡി കാര്‍ഡുകള്‍ പര്‍ച്ചേയ്‌സ് ചെയ്യേണ്ടതാണ്. പ്രായപരിധി കണ്ടുപിടിക്കാന്‍ വെബ്‌സൈറ്റുകള്‍ പരാജയപ്പെടുകയാണെങ്കില്‍ 330,000 പൗണ്ട് ഫൈന്‍ ഈടാക്കുകയും രാജ്യത്തെ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും. മാറ്റ്  ദ പോണ്‍ മിത്ത ് എന്ന കൃതിയുടെ കര്‍ത്താവാണ്. കുട്ടികള്‍ അശ്ലീലസൈറ്റുകള്‍ക്ക് അടിമകളായിത്തീരുന്നത് ഗുരുതരമായ ഒരു വിപത്താണ്. 2016 ല്‍ നടത്തിയ ഒരു പഠനത്തില്‍  ഇന്റര്‍നെറ്റ് സെക്യൂരിറ്റി കമ്പനി ബിറ്റ്‌ഡെഫെന്‍ഡര്‍ കണ്ടെത്തിയത് പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന പത്തുപേരില്‍ ഒരാള്‍ പത്തുവയസില്‍ താഴെയുള്ളവരാണെന്നാണ്. പോണ്‍ സൈറ്റുകള്‍ കുട്ടികള്‍ക്ക് ലൈംഗികതയുടെ മനോഹാരിത നഷ്ടപ്പെടുത്തുകയും മനുഷ്യബന്ധങ്ങളിലുള്ള താല്പര്യം ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് മാറ്റ് പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.