തിരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയം: കെസിബിസി

കൊച്ചി: തിരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്ന് കെസിബിസി.
ഇന്ത്യയുടെ മഹത്തായ ജനാധിപത്യബോധം എത്രമാത്രം ശക്തമാണെന്ന് പൊതുതെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നു. വര്‍ഗീയ ധ്രുവീകരണങ്ങള്‍ക്കോ വെറുപ്പിന്റെ പ്രചാരണങ്ങള്‍ക്കോ സാധാരണക്കാരായ ഇന്ത്യന്‍ പൗരന്മാരില്‍ വേര്‍തിരിവുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നതു ശ്രദ്ധേയമാണ്.

ജനങ്ങളുടെ പൊതുവികാരം ഉള്‍ക്കൊണ്ടു രാജ്യത്തെ ഒന്നായി കാണാനും ഭരണഘടനയോട് വിധേയത്വം പുലര്‍ത്താനും രൂപീകൃതമാകുന്ന പുതിയ സര്‍ക്കാരിനു കഴിയണം. പിഒസിയില്‍ സമാപിച്ച കെസിബിസി വര്‍ഷകാല സമ്മേളനത്തിലാണ് ഇത്തരത്തിലുള്ള വിലയിരുത്തലുകള്‍ നടന്നത്.

തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ അഭിനന്ദിച്ച മെത്രാന്‍ സമിതി ജനങ്ങളോടുള്ള ഉത്തരവാദിത്വവും രാഷ്ട്രനിര്‍മാണത്തിലുള്ള ഔത്സുക്യവും പ്രകടമാക്കാന്‍ ജനപ്രതിനിധികള്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.