അമര്‍ഷവും പ്രതിഷേധവും അറിയിച്ച് മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാര്‍ക്ക് കെസിബിസിയുടെ കത്ത്

കൊച്ചി: രണ്ടുവര്‍ഷത്തോളമായി മാതൃഭൂമി പത്രവും വാര്‍ത്താചാനലും കത്തോലിക്കാസഭയെ ഉന്നംവച്ചു നടത്തിക്കൊണ്ടിരിക്കുന്ന ഏകപക്ഷീയവും ദുരുദ്ദേശ്യപരവുമായ മാധ്യമപ്രവര്‍ത്തനത്തോടുള്ള പ്രതിഷേധവും അമര്‍ഷവും അറിയിച്ച് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യം മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാര്‍ക്ക് കത്ത് അയച്ചു.

പ്രഖ്യാപിത നയങ്ങള്‍ക്കും പാരമ്പര്യത്തിനും ചേരുന്നതല്ല മാതൃഭൂമിയുടെ രീതിയെന്നും സമൂഹത്തില്‍ നിലനില്ക്കുന്ന സഹിഷ്ണുതയും സഹവര്‍ത്തിത്വവും തകര്‍ക്കുന്ന രീതിയിലാണ് പത്രം ഇപ്പോള്‍ മുന്നോട്ടുപോകുന്നതെന്നും കത്ത് ആരോപിച്ചു. ക്രൈസ്തവസന്യാസത്തെ വികലമായി ചിത്രീകരിക്കുകയും പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തും വിധം മാധ്യമങ്ങളിലൂടെ ദുഷ്പ്രചരണം നടത്തുകയും ചെയ്യുുന്നതിനെതിരെയും കത്ത് പരാമര്‍ശിച്ചു.

മാധ്യമ സ്വാതന്ത്ര്യവും വിശ്വാസ്യതയും പുലരേണ്ടത് സമാധാനപൂര്‍ണ്ണമായ സമൂഹജീവിതത്തിന് അത്യന്താപേക്ഷിതമാണ്. അദ്ദേഹം ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.