ഒമാനിലെ കത്തോലിക്കാ ദേവാലയത്തിന്റെ ഉദ്ഘാടനം നടന്നു


സലാല: ഒമാനിലെ സലാലയില്‍ പുതിയ കത്തോലിക്കാ ദേവാലയം ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച നടന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ് ഫ്രാന്‍സിസ്സ്‌ക്കോ, ബിഷപ് പോള്‍ ഹിന്‍ഡര്‍, ഡയറക്ടര്‍ ഓഫ് മിനിസ്ട്രി ഓഫ് റിലീജിയസ് എന്‍ഡൗമെന്റ്‌സ് ആന്റ് റിലീജിയസ് അഫയേഴ്‌സ് അഹമ്മദ് ഖാമിസ് മസൂദ് എന്നിവര്‍ പങ്കെടുത്തു.

പതിനെട്ടു മാസം കൊണ്ടാണ് ദേവാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മിഷന്‍ പ്രവര്‍ത്തകനായ വിശുദ്ധഫ്രാന്‍സിസ് സേവ്യറിന്റെ നാമധേയത്തിലുള്ളതാണ് പള്ളി. അറുനൂറ് പേര്‍ക്കിരിക്കാവുന്ന വിധത്തിലാണ് നിര്‍മ്മാണം.

ഒമാനില്‍ 86 ശതമാനവും മുസ്ലീങ്ങളാണ്. ക്രൈസ്തവ പ്രാതനിധ്യം 6.5 ശതമാനം മാത്രമാണ്.അറുപതിനായിരത്തോളം കത്തോലിക്കര്‍ ഒമാനിലെ അഞ്ചു ഇടവകകളിലായിട്ടുണ്ട്. മസ്‌ക്കറ്റില്‍ രണ്ട് ഇടവക, സലാലയില്‍ രണ്ട്,സോഹറില്‍ ഒന്ന്. ക്രൈസ്തവരോട് സഹിഷ്ണുതാപൂര്‍വ്വമായ സമീപനമുള്ള രാജ്യമാണ് ഒമാന്‍.

സലേഷ്യന്‍ വൈദികനും മലയാളിയുമായ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിന് വേണ്ടി നിര്‍ണ്ണായകമായ പങ്കുവഹിച്ച വ്യക്തിയാണ് ഒമാന്‍ സുല്‍ത്താന്‍ ഖ്വബൂസ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.