കേരളസ്‌റ്റോറി നിരോധിക്കുക തന്നെ വേണം: ബിഷപ് മാർ തോമസ് തറയില്‍

കക്കുകളിയുടെയും കേരളസ്റ്റോറിയുടെയും പേരില്‍ ഇരട്ടത്താപ്പ് കാണിക്കുന്ന ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ആക്ഷേപഹാസ്യത്തോടെയുള്ള ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ കുറിപ്പ് വൈറലാകുന്നു. കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ:

‘കേരള സ്റ്റോറി’ കേരളത്തില്‍ നിരോധിക്കാന്‍ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ മത്സരിച്ചു ശ്രമിക്കുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നു. മതേതരത്വം സംരക്ഷിക്കാന്‍ എന്തൊരു ഉത്സാഹം? ചെറിയൊരു സംശയം ഈ മതേതരത്വം എന്ന് പറഞ്ഞാല്‍ ‘വോട്ടുബാങ്ക്’ എന്നാണോ എന്ന് മാത്രം! കാരണം ഇതേ ഭരണകക്ഷി സംഘടനകളാണ് ക്രൈസ്തവ സന്യാസിനികളെ അധിക്ഷേപിച്ചുകൊണ്ടുള്ള ‘കക്കുകളി’ യെ പ്രോത്സാഹിപ്പിക്കുന്നത്. ക്രൈസ്തവ വികാരം വ്രണപ്പെടുത്തുന്ന കലാരൂപങ്ങള്‍ക്കു അവാര്‍ഡ് കൊടുത്തു ആദരിച്ചതും ഇവരൊക്കെത്തന്നെയാണ്. ക്രിസ്ത്യാനി വലിയ വോട്ടു ബാങ്ക് അല്ലാത്തതുകൊണ്ട് അവരുടെ വികാരം വ്രണപ്പെട്ടാലും സാരമില്ല!!! പക്ഷെ ‘കേരള സ്റ്റോറി’ അങ്ങനെയല്ലല്ലോ… അത് നിരോധിക്കുക തന്നെ വേണം…മതേതരത്വം മഹാശ്ചര്യം!



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.