ശനിയാഴ്ച ലോകവ്യാപകമായി പുരുഷന്മാരുടെ ജപമാല

വാഴ്‌സോ: മെയ് ആറ് ശനിയാഴ്ച ലോകവ്യാപകമായി നാല്പതില്‍പരം രാജ്യങ്ങളില്‍ പുരുഷന്മാരുടെ ജപമാല നടക്കും. പോളണ്ടിലാണ് മെന്‍സ് റോസറിക്ക് തുടക്കം കുറിച്ചത്. പിന്നീട് അത് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. തെരുവീഥികളില്‍ പ്രതികൂലകാലാവസ്ഥയെ വകവയ്ക്കാതെ മുട്ടുകുത്തി നിന്ന് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന പുരുഷന്മാരുടെ ചിത്രങ്ങളും വീഡിയോയും ഇതിനകം വൈറലായികഴിഞ്ഞിരുന്നു.

പരിശുദ്ധ അമ്മയോട് സ്‌നേഹമുള്ള വിവിധപ്രായക്കാരായ പുരുഷന്മാരെ ഒരുമിച്ചുകൊണ്ടുവരികയാണ് മെന്‍സ് റോസറിയിലൂടെ സംഘാടകര്‍ ലകഷ്യം വയ്ക്കുന്നത്.

വിവിധ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഹംഗറി,ഫ്രാന്‍സ്,യുകെ തുടങ്ങിയവ ഉള്‍പ്പടെ നാല്പതുരാജ്യങ്ങളിലാണ് ശനിയാഴ്ച ജപമാല പ്രാര്‍ത്ഥനയ്ക്കായി പുരുഷന്മാര്‍ ഒരുമിച്ചുചേരുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.