ദുരൂഹ മരണം: കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ കല്ലറകള്‍ തുറന്നു

കോടഞ്ചേരി: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേരുടെ മരണവുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ മരണത്തിലെ ദുരൂഹത പരിഹരിക്കുന്നതിനായി അവരെ സംസ്‌കരിച്ചിരുന്ന കല്ലറകള്‍ തുറന്ന് പരിശോധന ആരംഭിച്ചു.

കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ കല്ലറകളാണ് ഇപ്രകാരം തുറന്നത്. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് രണ്ടുവയസുകാരി ഉള്‍പ്പടെയുള്ള ആറുപേരുടെ മരണം നടന്നത്. ദമ്പതികളും അടുത്തബന്ധുക്കളുമാണ് മരിച്ചവര്‍.

ദമ്പതികളുടെ അമേരിക്കയിലുള്ള മകന്‍ നല്കിയപരാതിയിന്മേലാണ് അന്വേഷണ സംഘം കേസ് അന്വേഷിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.