മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവരുടെ സുരക്ഷ; മാര്‍പാപ്പയും മൈക്ക് പോംപോയും കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ സിറ്റി: മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവരുടെ സുരക്ഷയെയും മതസ്വാതന്ത്ര്യത്തെയും കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയും മൈക്ക് പോംപോയും തമ്മില്‍ ചര്‍ച്ച ചെയ്തു. ഇറ്റലിയിലേക്കുള്ള അന്താരാഷ്ട്ര പര്യടനത്തിനിടയിലാണ് മൈക്ക് പോംപ് മാര്‍പാപ്പയുമായി കണ്ടുമുട്ടിയത്.

ലോകമെങ്ങുമുള്ള മതസ്വാതന്ത്ര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തുവെങ്കിലും മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവര്‍ പ്രത്യേകമായി പരാമര്‍ശവിധേയരായി. പാപ്പായുമായുള്ള കണ്ടുമുട്ടലിലൂടെ താന്‍ ആദരിക്കപ്പെട്ടതായി പോംപോ പിന്നീട് അറിയിച്ചു. കുടിയേറ്റ വിഷയത്തില്‍ അമേരിക്കയ്ക്കും വത്തിക്കാനും വ്യത്യസ്തമായ അഭിപ്രായമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഭരണകൂടങ്ങളാല്‍ തന്നെ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്ന ചൈന, ഇറാന്‍, സിറിയ, ബര്‍മ്മ എന്നീ രാജ്യങ്ങളെ പോംപോ പ്രത്യേകമായി പരാമര്‍ശിക്കുകയും ചെയ്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.