കോതമംഗലത്ത് കാട്ടാനക്കൂട്ടം ദേവാലയം തകര്‍ത്തു

കോതമംഗലം: മാമലക്കണ്ടം അഞ്ചുകുടിയില്‍ ക്രൈസ്തവദേവാലയം കാട്ടാനക്കൂട്ടം തകര്‍ത്തു. സിഎസ് ഐ പള്ളിയാണ് തകര്‍ക്കപ്പെട്ടത്. പ്ള്ളിയുടെ ഭിത്തികളും സെമിത്തേരിയും ശുചിമുറിയും പള്ളിപരിസരത്തെ കാര്‍ഷികവിളകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പരിസരങ്ങളില്‍ കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ടായിരുന്നു.

ദേവാലയം തകര്‍ക്കപ്പെട്ടതോടെ ആളുകള്‍ കടുത്ത ഭീതിയിലാണ്. ദേവാലയം പൂര്‍ണ്ണമായും പുന:നിര്‍മ്മിക്കേണ്ടതായിവരും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.