റവ. ഡോ.അംബ്രോസ് പുത്തന്‍വീട്ടില്‍; കോട്ടപ്പുറം രൂപതയ്ക്ക് പുതിയ മെത്രാന്‍

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ പുതിയ ബിഷപ്പായി റവ. ഡോ അംബ്രോസ്് പുത്തന്‍വീട്ടിലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നിലവില്‍ ചെട്ടിക്കാട് സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തിന്റെ റെക്ടറും വികാരിയുമായി സേവനം ചെയ്തുവരികയായിരുന്നു. കോട്ടപ്പുറം രൂപത നിലവില്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെ കീഴിലായിരുന്നു. കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതലയാണ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി സേവനം ചെയ്തുവന്നിരുന്നത്. പരേതരാ പുത്തന്‍വീട്ടില്‍ റോക്കിയുടെയുംമറിയത്തിന്റെയും മകനാണ് നിയുക്ത മെത്രാന്‍.1967 ഓഗസ്റ്റ് 21 നായിരുന്നു ജനനം. 1995 ജൂണ്‍ 11 ന് വൈദികനായി. 1987 ലാണ് കോട്ടപ്പൂറം രൂപത നിലവില്‍ വന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം,പാലക്കാട് ജില്ലകളിലായിട്ടാണ് കോട്ടപ്പുറം രൂപത. രൂപതയിലാകെ 24221 കുടുംബങ്ങളുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.