ധ്യാനപ്രസംഗം നടത്തിക്കൊണ്ടിരിക്കവെ വൈദികന്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു

കാനഡ: ധ്യാനപ്രസംഗം നടത്തിക്കൊണ്ടിരിക്കവെ വൈദികന്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു. ഓപ്പൂസ് ദേയിയിലെ ഫാ. ഫാദി സരാഫാണ് മരണമടഞ്ഞത്. 51 വയസായിരുന്നു. അടുത്തയിടെയാണ് അദ്ദേഹം വൈദികനായത്. സിറിയായില്‍ നിന്ന് കാനഡായിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായിരുന്നു. കാനഡായില്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്നു. ഓപ്പൂസ് ദേയിയിലെ മറ്റ് 26 പേര്‍ക്കൊപ്പം 2021 മെയ് 22 നാണ് വൈദികനായത്. പോപ്പ് ബെനഡിക്ട് പതിനാറാമന്റെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന ജര്‍മ്മന്‍ ആര്‍ച്ച് ബിഷപ് ജോര്‍ജിന്റെ കൈവയ്പു ശുശ്രൂഷവഴിയാണ് അഭിഷിക്തനായത്. ഓപ്പൂസ് ദേയിയിലെ പ്രവര്‍ത്തനങ്ങളാണ് വൈദികനാകുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.