കോഴിക്കോട്ടെ കത്തോലിക്കാ പെണ്‍കുട്ടിക്ക് സംഭവിച്ചതെന്ത്?

കേരളത്തിലെ ഓരോ ക്രൈസ്തവ വിശ്വാസിയെയും നടുക്കിക്കളഞ്ഞ ഒരു സംഭവമാണ് കോഴിക്കോട് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കത്തോലിക്കാ പെണ്‍കുട്ടിയെ ജ്യൂസില്‍ മയക്കുമരുന്ന് ചേര്‍ത്ത് പീഡിപ്പിച്ചതിന് ശേഷം ആ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയും ചെയ്തു എന്നതായിരുന്നു അത്. മുസ്ലീം മതവിശ്വാസിയായ ഒരു ചെറുപ്പക്കാരന്‍റെ പേരായിരുന്നു പ്രതിഭാഗത്ത് ചേര്‍ക്കപ്പെട്ടിരുന്നത്. ഇതു സംബന്ധിച്ച് തലശ്ശേരി അതിരൂപതയുടെ കെസി വൈംഎമ്മിന്‍റെ പേരില്‍ കടപ്പാട് രേഖപ്പെടുത്തി ഒരു വാട്സാപ്പ് സന്ദേശം ലഭിക്കുകയുണ്ടായി. അതിലെ നിരീക്ഷണങ്ങള്‍ മാനുഷികമായി തോന്നിയതുകൊണ്ട് ആ കുറിപ്പിലെ പ്രസക്തമെന്ന് തോന്നുന്ന ഭാഗങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.

പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളെ കുറ്റം പറയുന്നവരുടെ സ്ഥിരം ഡയലോഗുകൾ ആണ് -> കാര്യം ശരിയാണ്.. പറഞ്ഞിട്ട് കാര്യമില്ല.. നല്ല അച്ചായന്മാരെ ഇവളുമാർക്കു വേണ്ട.. ഏതേലും  ഒരു ജിഹാദി ചിരിച്ചു കാട്ടിയാൽ അതിൽ ചെന്ന് വീഴും… കുടുംബത്തിൽ പിറന്ന ആണുങ്ങൾ പെണ്ണ് ചോദിക്കുമ്പോൾ ഒടുക്കത്തെ ഡിമാൻഡ് എടുക്കുന്ന തന്തമാർക്കും, തള്ളമാർക്കും ഇതൊരു പാഠമാകട്ടെ. മനുഷ്യൻ കൊണ്ടുപോകേണ്ടത് പട്ടി കൊണ്ട് പോകുമ്പോൾ ഇങ്ങനെ കിടന്നു പിന്നെ കരഞ്ഞിട്ടെന്തു കാര്യം.. എന്നൊക്കെ.. <-

ഇങ്ങനെയൊക്കെ പറയുന്നവരോട് ഞങ്ങൾക്കൊന്നേ പറയാനുള്ളൂ..
ഇങ്ങനെയൊക്കെ ചോദിക്കാം – ആ പെൺകുട്ടി ഇവനെ പ്രേമിച്ചിട്ടാണ് ചതിക്കുഴിയിൽ വീണിരുന്നതെങ്കിൽ…. പക്ഷെ ഇവിടെ കൂടെ പഠിക്കുന്ന പ്രത്യേക മതത്തിലെ കൂട്ടുകാരികളുടെ കൂടെയാണ് ആ കുട്ടി പാർക്കിൽ പോയത്.. അവിടെവെച്ചു കൂടെയുണ്ടായിരുന്ന ജിഹാദികളുടെ കൂട്ടിക്കൊടുപ്പുകാരിയായ ഒരു  പെൺകുട്ടിയുടെ ഒത്താശയോടെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകിയാണ് ഈ പെൺകുട്ടിയെ പീഡിപ്പിച്ചത്.. എന്നിട്ട് നഗ്ന ചിത്രങ്ങൾ എടുത്തു മതം മാറണമെന്ന് ഭീഷണിപ്പെടുത്തിയത്… ഇതിലെങ്ങനെയാണ് ഈ പെൺകുട്ടി തെറ്റുചെയ്തതാണെന്നു പറയാൻ സാധിക്കുക..?

സാഡിസ്റ്റുകളായ കുറ്റംപറച്ചിലുകാരേ.. മയക്കുമരുന്ന് കൊടുത്തു ബോധംകെടുത്തി പീഡിപ്പിക്കപ്പെട്ട ആ പാവം പെൺകുട്ടിയെ നിങ്ങൾ ഇനിയും കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ മനോരോഗമാണ്..

ആ കുട്ടിയും കുടുംബവും വേട്ടയാടപ്പെട്ടവർ ആണ്.. അവരെ ചേർത്തുപിടിക്കുകയും, അവർക്കുവേണ്ടി പോരാടുകയും ചെയ്യുക എന്നത് ആണ് ക്രിസ്തീയത.. അവൾ തലയിൽ മുണ്ടിട്ടു ക്യാമറയ്ക്കു മുൻപിൽ വന്നു കരയേണ്ടവളല്ല, അവളുടെ കുടുംബം സമൂഹത്തിനു മുൻപിൽ തലകുനിക്കേണ്ടവരല്ല. അവൾ ചതിക്കപ്പെട്ടവളാണ്…
അവളുടെ നിഷ്കളങ്കതയെ ഒരു ജ്യൂസിൽ മയക്കു മരുന്ന് നൽകി മയക്കി നട്ടെല്ലില്ലാതെ,പാപജന്മമായി പിറന്ന ഒരു ചെകുത്താൻ പകർത്തിയ ചിത്രങ്ങളിൽ ഒലിച്ചുപോവുന്നതല്ല അവളുടെ ചാരിത്ര്യം…

മകളെ ഒന്ന് കുളിച്ചാൽ തീരുന്നതേയുള്ളു നിന്നിൽ പറ്റിയ അഴുക്കെന്നു നമുക്ക് പറയാൻ കഴിയണം.. അവൻ തലകുനിക്കണം… അവൻ തലയിൽ മുണ്ടിട്ടു പരക്കം പായണം, അവനെ പെറ്റ അമ്മ തലകുനിക്കണം, അവനെ സൃഷ്‌ടിച്ച പിതാവ് നാണിക്കണം .. അവനെ ശപിക്കണം പാഴ്ജന്മത്തിനെ… സമൂഹം വെറുക്കണം… അവൻ മാത്രമല്ല അവനെ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ തലകുനിക്കണം അവരുടെ മക്കൾ അവരോട് പറയണം ഈ കാക്കിയിട്ട് ഈ പണിചെയ്തു ഞങ്ങൾക്ക് വാങ്ങിത്തരുന്ന ഭക്ഷണത്തിനു കഫത്തിന്റെ നിറമാണെന്ന്…. ഗന്ധമാണെന്ന… പെണ്ണായിപ്പോയത് കൊണ്ട് ചെയ്ത പാപക്കറ പേറേണ്ടവളല്ല എന്ന് നമുക്കവളോട് പറയാം..

പെണ്ണിന്റ മാനം കെടുത്തി മതത്തിലാളെ കൂട്ടുന്നവരുടെ മുഖത്ത് കാർക്കിച്ചു തുപ്പാം..
നമ്മൾ അവൾക്കൊപ്പമുണ്ടാവണം ജാതി മറന്ന് മതം മറന്ന്.. രാഷ്ട്രീയം മറന്ന്.. മകളേ… അനുജത്തി… എന്ന് വിളിച്ചുകൊണ്ട് അവൾക്കു വേണ്ടി പോരാടാം.. അവളുടെ മാനത്തിനു വിലപേശിയവർ ശിക്ഷിക്കപ്പെടണം ഏതു ഉന്നത രാജാവിന്റെ പൊന്നുമോനാണെങ്കിലും.. അല്ലാത്ത പക്ഷം നാളെ നമ്മുടെ മകൾക്ക്, ഭാര്യക്ക്, അനുജത്തിക്ക് ഇത് തന്നെ സംഭവിയ്ക്കും..

കടപ്പാട് – കെ.സി.വൈ.എം തലശ്ശേരി അതിരൂപതമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.