കൃപയുടെ മാതാവ് കൃപാസനമാതാവ്, കൃപാസന മാതാവേ.. ഗോഡ്‌സ് മ്യൂസിക്കില്‍ നിന്ന് വീണ്ടും കൃപാസനമാതാവിനെക്കുറിച്ചുളള ഗാനങ്ങള്‍

നിരവധി ഭക്തിഗാനങ്ങള്‍ കൊണ്ട് മലയാളക്കരയെ ആത്മീയമായിഅഭിഷേകം ചെയ്യാന്‍ ദൈവകൃപ ലഭിച്ചവരാണ് എസ് തോമസും ലിസി സന്തോഷും. അവര്‍ നേതൃത്വം നല്കുന്ന ഗോഡ്‌സ്മ്യൂസിക് മിനിസ്ട്രിയിലൂടെ ഇതിനകം പുറത്തിറങ്ങിയിട്ടുള്ള എല്ലാ ഗാനങ്ങളും ആത്മീയാഭിഷേകത്തിന്റെ പുതിയ തിരതള്ളല്‍ വെളിവാക്കുന്നവയായിരുന്നു. ഇപ്പോള്‍ ഗോഡ്‌സ് മ്യൂസിക്കില്‍ നി്ന്ന് കൃപാസാനമാതാവിനെക്കുറിച്ചുള്ള രണ്ടുഗാനങ്ങള്‍ കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. കൃപയുടെ മാതാവ് കൃപാസനമാതാവ്, എന്റെ അമ്മേ എന്റെ മാതാവേ കൃപാസനമാതാവേ എന്നിവയാണ് പ്രസ്്തുതഗാനങ്ങള്‍. കൃപയുടെ മാതാവ് കൃപാസനമാതാവ് എന്ന തുടങ്ങുന്ന ഗാനത്തിന്‌റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് ലിസി സന്തോഷാണ്. ശ്രുതി ബെന്നിയാണ് ഗായിക. എന്റെ അമ്മേ എന്റെ മാതാവേ, കൃപാസനമാതാവേ എന്നു തുടങ്ങുന്ന ഗാനം എസ് തോമസും ലിസി സന്തോഷും ചേര്‍ന്നാണ് എഴുതി ഈണം നല്കിയിരിക്കുന്നത്. ബിജോയി പി ജേക്കബാണ് ഗായകന്‍. രണ്ടുഗാനങ്ങളും മരിയഭക്തിയിലേക്ക് ശ്രോതാക്കളെ അടുപ്പിക്കുന്നവയാണ്. ഗാനങ്ങള്‍ കേള്‍ക്കാനായി ലിങ്ക് ചുവടെ ചേര്‍ക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.