കൃപാസനത്തിന്റെ പേരില്‍ പുതിയ തട്ടിപ്പ്… കുറിപ്പ് വൈറലാകുന്നു

കൃപാസനം എന്നും വിവാദങ്ങള്‍ക്ക ഇട നല്കിയിട്ടുണ്ട്. നിരവധി രോഗസൗഖ്യങ്ങളും അത്ഭുതങ്ങളും സംഭവിക്കു്ന്നുണ്ടെങ്കിലും അതിനെയെല്ലാം അവഹേളനപരമായി സമീപിക്കുന്ന ഒരു കൂ്ട്ടര്‍ സോഷ്യല്‍ മീഡിയായില്‍ സജീവമാണ്. അവരാണ് കൃപാസനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നത്.

അതെന്തായാലും ഇപ്പോള്‍ കൃപാസനത്തിന് എതിരായ ഒരു കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്. ജാസ്മീന്‍ ഗ്ലന്‍ എന്ന വ്യക്തിയുടേതായിട്ടാ്ണ് ഈ കുറിപ്പ് ഫോര്‍വേര്‍ഡ് ചെയ്യപ്പെടുന്നത്. ഇതിന്റെ പിന്നിലെ സത്യമോ അസത്യമോ വ്യക്തമായിട്ടില്ലെങ്കിലും കൃപാസനത്തിന്റെ പേരു നഷ്ടപ്പെടുത്താന്‍ വേണ്ടി ആരെങ്കിലും ചെയ്ത കുത്സിതപ്രവൃത്തിയായിരിക്കാം ഇതെന്ന് കരുതിക്കൊണ്ട്, ഇത്തരക്കാരുടെ വലയില്‍ കുടുങ്ങി അപകടം ക്ഷണിച്ചുവരുത്താതിരിക്കട്ടെയെന്ന ഒറ്റലക്ഷ്യത്തോടെ മാത്രം ആ കുറിപ്പ്, മരിയന്‍ പത്രം ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.

ജാസ്മിൻ ഗ്ലൻ
 

എനിക്ക് അരമണിക്കൂർ മുമ്പ് ഒരു call വന്നു.കൃപാസനത്തിൽ നിന്നാണ് നിങ്ങളിവിടെ ഉടമ്പടി എടുത്തിട്ടുണ്ടോ എന്നായിരുന്നു ചോദ്യം .ഞാൻ പറഞ്ഞു ഇതു വരെ ഞാൻ ഉടമ്പടി ഒന്നും എടുത്തിട്ടില്ല പോയിട്ടില്ല എന്ന്. മാതാവ് പ്രേരണ തന്ന് വിളിക്കുന്നതാണെന്നാണ് എന്നോട് പറഞ്ഞത്.Sr ആനി  എന്നും , 25 വർഷമായി അവിടെ സേവനം അനുഷ്ഠിക്കുന്നു എന്നും പറഞ്ഞു.ഒന്നു പ്രാർത്ഥിച്ചോട്ടെ എന്നു ചോദിച്ചു .ഞാൻ yes പറഞ്ഞു .കുറച്ചു നേരം സ്തുതിപ്പ് ,പ്രാർത്ഥന വളരെ പോസിറ്റിവായ സന്ദേശങ്ങൾ എല്ലാം ഞാൻ കേട്ടിരുന്നു.എനിക്കെന്തോ ഒരു നെഗറ്റീവ് ഫീൽ ചെയ്യുവാൻ തുടങ്ങി. പിന്നീട് എൻ്റെ വാട്ട്സാപ്പിൽ Hi അയച്ചു .ഉടനെ തന്നെ വാട്ട്സ് അപ്പ് കോളും .ഞാൻ call എടുത്തു Hi പറഞ്ഞപ്പോൾ അവർ എൻ്റെ ഫോട്ടൊ അയക്കാൻ ആവശ്യപ്പെട്ടു .എന്തിനാണ് ഫോട്ടൊ എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞത് മാതാവിൻ്റെ ചൈതന്യം എൻ്റെ മുഖത്തുണ്ടോ എന്നറിയാനാണെന്ന്. അവർ ഒത്തിരി എന്നെ നിർബന്ധിച്ചു. അവർ ആവശ്യപ്പെട്ടത് എൻ്റെ സെൽഫി ആയിരുന്നു .ഞാൻ പറഞ്ഞു sr ഞാൻ സെൽഫി എടുക്കാറില്ലന്ന് .അപ്പോൾ അവർ പറഞ്ഞത് മാതാവ് പറഞ്ഞിട്ടാണ് എന്നാണ്. ഞാൻ ഈശോയോട് ചോദിച്ചിട്ട് ഈശോ Yes പറയുകയാണെങ്കിൽ അയക്കാമെന്നു പറഞ്ഞു. അവർ എന്നെ നിർബന്ധിച്ചു കൊണ്ടെയിരുന്നു. ഈശോ പറഞ്ഞു ഫോട്ടൊ അയക്കണ്ട എന്നു പറഞ്ഞു മെസ്സേജ് തിരിച്ചയച്ചു . ഒരു പക്ഷേ കൃപാസത്തിലുള്ളവർ അറിയുന്നുണ്ടാവോ അറിയില്ല .ഇങ്ങനെയുള്ളവർ വിളിക്കുമ്പോൾ സൂക്ഷിക്കുക .എനിക്കുണ്ടായ ഒരനുഭവമാണിത്. അവരുടെ നമ്പർ ഇതാണ്. 

6282733097മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.