എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് താഴത്തിന് പോലീസ് സംരക്ഷണം നല്കാന്‍ ഹൈക്കോടതി ഉത്തരവ്

എറണാകുളം:എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആർച്ച്ബിഷപ് ഹൗസിനു മുന്നിൽ അതിരൂപതാ സംരക്ഷണ സമിതിയും അല്മായ മുന്നേറ്റസമിതിയും സമരം നടത്തുന്ന സാഹചര്യത്തിൽ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി മാർ താഴത്ത് നൽകിയ ഹർജിയിൽ ജസ്റ്റീസ് അനു ശിവരാമന്ർറേതാണ് ഈ ഉത്തരവ്.

ഹർജിയിൽ എതിർ കക്ഷികളായ അതിരൂപത സംരക്ഷണസമിതിക്കും അൽമായ മു ന്നേറ്റ സമിതിക്കും നോട്ടീസ് നൽകാനും സിംഗിൾബെഞ്ച് നിർദേശിച്ചിട്ടുണ്ട്. ഹർജി നാളെ വീണ്ടും പരിഗണിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.