പച്ച ഉടമ്പടിത്തിരിയില്‍ കൃപാസനം മാതാവ് പ്രത്യക്ഷപ്പെട്ട അത്ഭുതസാക്ഷ്യം

കൃപാസനവും ജോസഫച്ചനും ഉടമ്പടി പ്രാര്‍ത്ഥനയും കൂടുതല്‍ ചര്‍ച്ചയാകുമ്പോള്‍ പാലക്കാടു നിന്നുള്ള ഹൈന്ദവയുവതി ദീപയുടെ തനിക്കുണ്ടായ കൃപാസനം അനുഭവം സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ വൈറലാകുന്നു.

കൃപാസനത്തിന്റെ ലോഗോയില്‍ കാണുന്നതുപോലെയുള്ള മാതാവിന്റെ രൂപം പച്ച ഉട്മ്പടിത്തിരിയില്‍ തനിക്ക് പ്രത്യക്ഷപ്പെട്ടു.കൃപാസനത്തില്‍ വരുന്നവരെ സ്വാഗതം ചെയ്തുകൊണ്ട് സ്ഥാപിച്ചിരിക്കുന്ന മാതാവിന്റെ രൂപം പോലെ, അഗ്നിക്കിടയില്‍ ചിറകുവിരിച്ചുനില്ക്കുന്നതുപോലെയുള്ള മാതാവിന്റെരൂപമാണ് തനിക്ക് പ്രത്യക്ഷപ്പെട്ടതെന്നാണ് ദീപ അവകാശപ്പെട്ടത്.

എല്ലാ അയോഗ്യതകളോടും കൂടി നില്ക്കുമ്പോള്‍ മാതാവ് തന്നെ അനുഗ്രഹിച്ചതുപോലെയുള്ള അനുഭവമാണ് അത് തനിക്ക്‌സമ്മാനിച്ചത്. വിഷമിച്ചിരിക്കുന്ന പല അവസരങ്ങളിലും മാതാവിന്റെസുഗന്ധാഭിഷേകവുംലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ആറുമാസമായി സ്ഥിരമായി കൃപാസനത്തിലെത്തുന്നവ്യക്തിയാണ് ദീപ. അയല്‍ക്കാരിയായ ഒരു സ്ത്രീ കൃപാസനം പത്രം തന്നതുമുതല്ക്കാണ് ഇവിടേയ്ക്ക് വന്നുതുടങ്ങിയത്. അതിന് ശേഷം യൂട്യൂബിലൂടെ ജോസഫച്ചന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ഈ പ്രാര്‍ത്ഥനയുടെഫലമായി താന്‍ നേരിട്ടുകൊണ്ടിരുന്ന പല സാമ്പത്തിക പ്രതിസന്ധികള്‍ക്കും പരിഹാരവുംലഭിച്ചു.ദീപ വീഡിയോയില്‍

പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.