ഫ്രാന്‍സിസ് മാര്‍പാപ്പ പുരോഹിതനായതിന്റെ 53 ാം വര്‍ഷം ആഘോഷിച്ചു

വത്തിക്കാന്‍ സിറ്റി: പുരോഹിതനായതിന്റെ 53 ാം വാര്‍ഷികം ഫ്രാന്‍സി്‌സ് മാര്‍പാപ്പ ആഘോഷിച്ചു. ഡിസംബര്‍ 13 ആണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൗരോഹിത്യസ്വീകരണ ദിനം.

1958 മാര്‍ച്ച് 11 നാണ് പാപ്പ ഈശോസഭയില്‍ അംഗമായത്. 1960 മാര്‍ച്ച് 12 ന് പ്രഥമ വ്രതവാഗ്ദാനം നടത്തി. 1969 ഡിസംബര്‍ 13 നാണ് പൗരോഹിത്യം സ്വീകരിച്ചത്. ആ ദിവസത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. അദ്ദേഹത്തിന്‌റെ 33 ാം ജന്മദിനത്തിന്റെ നാലുദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പൗരോഹിത്യസ്വീകരണം. 1973 ഏപ്രില്‍ 22 നായിരുന്നു നിത്യവ്രതവാഗ്ദാനം നടത്തിയത്. 1992 ജൂണ്‍ 27 ന് മെത്രാനായി അഭിഷിക്തനായി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.