ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന കുറവിലങ്ങാട് ബൈബിള്‍ കണ്‍വന്‍ഷന് ഇന്ന് തുടക്കം

കുറവിലങ്ങാട്: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കുറവിലങ്ങാട് മര്‍ത്ത് മറിയം തീര്‍ത്ഥാടനദേവാലയത്തില്‍ വര്‍ഷം തോറും നടന്നുവരുന്ന കണ്‍വന്‍ഷന് ഇന്ന് തുടക്കമാകും. പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ കണ്‍വന്‍ഷന് നേതൃത്വം നല്കും. സെപ്തംബര്‍ മൂന്നിന് കണ്‍വന്‍ഷന്‍ സമാപിക്കും. വൈകുന്നേരം നാലുമണിക്ക് ജപമാലയോടെ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ രാത്രി ഒമ്പതു മണിവരെയുണ്ടാകും.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും മാര്‍ ജേക്കബ് മുരിക്കനും വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

ഫാ. ബിനോയി കരിമരുതുങ്കലും കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.